Gulf
ഖത്വർ ദേശീയ കായിക ദിനത്തിൽ പങ്കാളികളാകാൻ ആർ എസ് സിയും
ദോഹ | രിസാല സ്റ്റഡി സർക്കിൾ ഫിറ്റ്നസ് വിഭാഗത്തിന് കീഴിലായി വർഷം തോറും നടത്തി വരുന്ന കായിക പരിപാടികൾ ഖത്വർ ദേശീയ കായിക ദിനത്തിൽ. കൊവിഡ് മാനദണ്ഡങ്ങൾ പരിഗണിച്ചു ഓൺലൈൻ ആയാണ് ഇത്തവണ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
ഖത്വറിലെ 12 സെക്ടറുകളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ മത്സരാർഥികൾ സ്വന്തം റൂമുകളിൽ വച്ചോ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കാത്ത രീതിയിൽ ഒരുമിച്ചു കൂടിയോ മത്സരത്തിൽ പങ്കെടുക്കാം. പുഷ് അപ്പ്, ജംബിംഗ് ജാക്ക്, സ്‌പോർട് ജോഗിംഗ്, ബോൾ ബൗൺസ്, സ്റ്റെപ് അപ്പ് തുടങ്ങി പതിനഞ്ചോളം ഇനങ്ങളിലായിരിക്കും മത്സരങ്ങൾ.
വിജയികൾക്ക് സെക്ടർ കേന്ദ്രങ്ങളിൽ അനുമോദന സദസ്സും ഓൺലൈൻ ആയി സംഘടിപ്പിക്കപ്പെടും.







