ശബരിമലയില്‍ സി പി എം ആര്‍ക്കൊപ്പമെന്ന് വ്യക്തമാക്കണം: ചെന്നിത്തല

Posted on: February 7, 2021 11:55 am | Last updated: February 7, 2021 at 11:55 am

മലപ്പുറം | ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സി പി എമ്മും ഇടതു മുന്നണിയും നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നവോത്ഥാന നായകന്റെ കപടവേഷം അഴിച്ചുവച്ച് ആര്‍ക്കൊപ്പമാണെന്ന് പറയാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ബൂര്‍ഷ്വാ ശക്തികളുടെ പിടിയിലായ സി പി എം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് പറയാന്‍ പോലും കഴിയാത്ത നിലയിലേക്ക് തകര്‍ന്നിരിക്കുകയാണ്. വൈരുധ്യാത്മക ഭൗതികവാദം രാജ്യത്ത് നടപ്പിലാക്കാന്‍ കഴിയില്ലെന്ന് സി പി എം നേതാവ് എം വി ഗോവിന്ദന്‍ പറഞ്ഞത് എത്രയോ ശരിയാണെന്നും ചെന്നിത്തല പ്രതികരിച്ചു.