രാജ്യത്ത് 12,059 പുതിയ കൊവിഡ് കേസുകള്‍; 11,805 പേര്‍ക്ക് രോഗമുക്തി

Posted on: February 7, 2021 10:42 am | Last updated: February 7, 2021 at 3:52 pm

ന്യൂഡല്‍ഹി | രാജ്യത്ത് 12,059 പുതിയ കൊവിഡ് കേസുകള്‍ കൂടി. 24 മണിക്കൂറിനുള്ളില്‍ 78 മരണവും റിപ്പോര്‍ട്ട് ചെയ്തു. 11,805 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. 176 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആകെ 1,08,26,363 പേരെയാണ് ഇതുവരെ കൊവിഡ് പിടികൂടിയത്. 1,54,996 ആണ് മരണം. രോഗമുക്തി നേടിയവര്‍ 1,05,22,601 പേരാണ്. നിലവില്‍
1,48,766 പേര്‍ ചികിത്സയിലുണ്ട്.