പള്ളി തര്‍ക്കം: പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ശ്രമിക്കണമെന്ന് യാക്കോബായ സഭ

Posted on: February 7, 2021 7:13 am | Last updated: February 7, 2021 at 9:22 am

കൊച്ചി | പള്ളി തര്‍ക്കത്തില്‍ പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ശ്രമിക്കണമെന്ന് യാക്കോബായ സഭ. ഇതിന് ആവശ്യമായ നിയമ നിര്‍മാണം നടത്തണം. ആവശ്യമുന്നയിച്ച് സഭയുടെ നേതൃത്വത്തില്‍ നാളെ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങും. സഭയുടെ സമരം സര്‍ക്കാരിനെതിരല്ലെന്നും സെമിത്തേരി ബില്ലില്‍ ഉള്‍പ്പെടെ സര്‍ക്കാരിനോട് കടപ്പാടുണ്ടെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.

തോമസ് മാര്‍ അലക്‌സാന്ത്രിയോസിന്റെ വിമര്‍ശനത്തെ സഭ തിരുത്തി. സര്‍ക്കാരിനെതിരായ പരാമര്‍ശം സഭയുടെ നയമല്ലെന്നും വ്യക്തമാക്കി.