ശബരിമല: കോടതി വിധിയാണ് സര്‍ക്കാര്‍ നയം- തോമസ് ഐസക്

Posted on: February 6, 2021 4:50 pm | Last updated: February 6, 2021 at 10:25 pm

തിരുവനന്തപുരം | ശബരിമല വിഷയത്തില്‍ കോടതി വിധിയാണ് സര്‍ക്കാര്‍ നയമെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രതിപക്ഷം ശബരിമല വീണ്ടും രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കം നടത്തുന്നതിനിടെയാണ് ധനമന്ത്രിയുടെ പ്രതികരണം. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവ് വന്ന ശേഷം ജനങ്ങളുമായി സര്‍ക്കാര്‍ ചെയ്യും. തുടര്‍ന്ന് ഒരു തീരുമാനത്തിലെത്തും. സര്‍ക്കാറിനെതിരെ ഒന്നും പറയാനില്ലാത്തതിനാലാണ് പ്രതിപക്ഷം തിരഞ്ഞെടുപ്പില്‍ വീണ്ടും ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. വിഷയം കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്. കോണ്‍ഗ്രസ് അവരുടെ ശ്രമം നടത്തട്ടേയെന്നും ഐസക് പറഞ്ഞു.