Connect with us

Kannur

ഉത്തരക്കടലാസുകള്‍ റോഡരികില്‍ കണ്ടെത്തിയ സംഭവം; അധ്യാപകനെതിരെ നടപടി

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍ കണ്ടെത്തിയ സംഭവത്തില്‍ അധ്യാപകനെതിരെ നടപടി. പരീക്ഷാ ചുമതലകളില്‍ നിന്നും അധ്യാപകനെ മാറ്റി നിര്‍ത്തും. സര്‍വകലാശാലക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് പരീക്ഷാ കണ്‍ട്രോളര്‍ പ്രതികരിച്ചു. വീട്ടില്‍ വച്ച് മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസ് ബൈക്കില്‍ സര്‍വകലാശാലയിലേക്ക് കൊണ്ടുപോകും വഴി നഷ്ടപ്പെടുകയായിരുന്നുവെന്നാണ് അധ്യാപകന്റെ വിശദീകരണം.

ഇന്ന് രാവിലെ മലപ്പട്ടം ചൂളിയാട്ട് നിന്നാണ് ഒരു കെട്ട് ഉത്തരക്കടലാസുകള്‍ കണ്ടെടുത്തത്. സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടാം വര്‍ഷ ബിരുദ കൊമേഴ്സ് പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് ഇവിടെ നിന്ന് ലഭിച്ചത്. ഡിസംബര്‍ 23ന് നടന്ന പരീക്ഷയുടെതാണ് ഇവ. പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല.

---- facebook comment plugin here -----

Latest