Connect with us

National

മധ്യപ്രദേശില്‍ നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

Published

|

Last Updated

ഭോപാല്‍ | മധ്യപ്രദേശിലെ മൊറീനയില്‍ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നു. മറ്റൊരു ബലാത്സംഗ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയയാളാണ് പ്രതി. ഇപ്പോള്‍ ബലാത്സംഗത്തിന് ഇരയായ കുഞ്ഞിന്റെ അമ്മായിയെയാണ് ഇയാള്‍ നേരത്തേ ബലാത്സംഗം ചെയ്തിരുന്നത്.

കഴിഞ്ഞ ജൂണില്‍ ജയിലില്‍ പോയി കഴിഞ്ഞ രണ്ടാഴ്ച മുമ്പാണ് 40കാരന്‍ ജാമ്യത്തിലിറങ്ങിയത്. ബുധനാഴ്ചയാണ് പെണ്‍കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയത്. വൈകിട്ടോടെ കടുകുപാടത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.

മാതാപിതാക്കള്‍ ജോലിക്ക് മറ്റൊരു സംസ്ഥാനത്തായതിനാല്‍ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമായിരുന്നു കുഞ്ഞിന്റെ താമസം. കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്നതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. എസ് സി, എസ് ടി നിയമം അനുസരിച്ചും കേസെടുത്തു.

---- facebook comment plugin here -----

Latest