Connect with us

Kerala

സുധാകരന് ചെറുപ്പം മുതലേ പിണറായിയോട് വെറുപ്പ്: മന്ത്രി ബാലന്‍

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിക്കെതിരായ വിവാദ പ്രസ്താവന നടത്തിയ കെ സുധാകരന്‍ എം പിക്കെതിരെ മന്ത്രി എ കെ ബാലന്‍. കെ സുധാകരന് ചെറുപ്പം മുതലേ പിണറായിയോട് വെറുപ്പാണെന്ന് മന്ത്രി പറഞ്ഞു. അച്ഛന്‍ ചെത്ത് തൊഴിലാളിയായത് പിണറായിയുടെ തെറ്റാണോ? മുഖ്യമന്ത്രിക്ക് ഹെലികോപ്റ്ററില്‍ പോകാന്‍ പാടില്ലെന്നത് അധമബോധത്തിന്റെ ഭാഗമാണ്.

സുധാകരനെ കാണുമ്പോള്‍ മുട്ട് വിറയ്ക്കുന്ന കോണ്‍ഗ്രസുകാരുണ്ട്. സുധാകരന്‍ അങ്ങനെ പറയാന്‍ പാടില്ലെന്ന് പറയാനുള്ള ആര്‍ജവം കോണ്‍ഗ്രസുകാര്‍ കാണിക്കണം. ബിഷപ്പ് ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എ കെ ബാലന്‍.