കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പി സി എഫ് ദമ്മാം

Posted on: February 4, 2021 11:34 pm | Last updated: February 4, 2021 at 11:34 pm

ദമ്മാം | രാജ്യത്തിന്റെ നട്ടെല്ലും ജീവന്റെ തുടിപ്പും ആയ മണ്ണിന്റെ മണമുള്ള കര്‍ഷകരെയും ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങളെയും കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് തീറെഴുതി കൊടുക്കാനുള്ള മോദി സര്‍ക്കാറിന്റെ നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന പോരാട്ടത്തിന് (പീപ്പിള്‍സ് കള്‍ചറല്‍ ഫോറം) പി സി എഫ് ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ദമ്മാം ഹോളിഡേയ്‌സ് റെസ്റ്റോറന്റെ ഹാളില്‍ നടന്ന ഭാരവാഹി സംഗമം 30 പേര്‍ക്ക് അംഗത്വ മെമ്പര്‍ഷിപ്പ് കാര്‍ഡ് നല്‍കിക്കൊണ്ട് ശംസുദ്ദീന്‍ ഫൈസി കൊട്ടുകാട് ഉദ്ഘാടനം നിര്‍വഹിച്ചു. ഐ എസ് എഫ് സംസ്ഥാന കോഡിനേറ്റര്‍ മാഹിന്‍ തേവരു പാറ മുഖ്യപ്രഭാഷണം നടത്തി. പി ടി കോയ അധ്യക്ഷത വഹിച്ചു. ഷൗക്കത്ത് തൃശ്ശൂര്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ദിലീപ് താമരക്കുളം, സിദ്ദീഖ് സഖാഫി, ാജഹാന്‍ കൊട്ടുകാട്, മുജീബ് പാനൂര്‍, നവാസ് ഐ സി എസ്, സിദ്ദീഖ് പത്തടി, റഫീഖ് പാനൂര്‍, നിസാം വെള്ളാവില്‍, ഹബീബ് ഖുറൈശീ, സമദ് നൂറനാട്, അയ്യൂബ് ഖാന്‍ പനവൂര്‍, ഷൗക്കത്ത് ചുങ്കം, മുസ്തഫ പട്ടാമ്പി, യഹിയ മുട്ടയ്ക്കാവ്, അഷറഫ് ശാസ്താംകോട്ട പ്രസംഗിച്ചു.