Connect with us

Gulf

ദുബൈയില്‍ വാണിജ്യം തുടങ്ങുന്നത് എളുപ്പമാക്കാന്‍ പുതിയ പ്ലാറ്റ്‌ഫോം

Published

|

Last Updated

ദുബൈ | ദുബൈയില്‍ വാണിജ്യ സ്ഥാപനം തുടങ്ങുന്നത് എളുപ്പമാക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം. ഇന്‍വെസ്റ്റ് ഇന്‍ ദുബൈ എന്ന പേരിലുള്ള വേദിയാണിത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ട്വിറ്റര്‍ അക്കൗണ്ടില്‍ ഇതിന്റെ പ്രഖ്യാപനം നടത്തി. മിനുട്ടുകള്‍ക്കകം ബിസിനസ് ആരംഭിക്കാന്‍ സഹായിക്കുന്ന പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണിത്. വാണിജ്യ പ്രവര്‍ത്തനങ്ങളെ പ്ലാറ്റ്ഫോം ഏകീകരിക്കുന്നു. നിക്ഷേപകര്‍ക്ക് ഒരിടത്ത് തന്നെ ഇടപാടുകള്‍ പൂര്‍ത്തിയാക്കാനും കഴിയും. പ്രസക്തമായ പ്രാദേശിക, ഫെഡറല്‍, ബേങ്കിംഗ് ഏജന്‍സികളിലേക്കുള്ള ലിങ്കുകള്‍ ലഭ്യമാകും.

ശൈഖ് മുഹമ്മദ് ബിന്‍ റാശിദിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച നടന്ന എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് പുതിയ പ്ലാറ്റ്ഫോമിന് അംഗീകാരം ലഭിച്ചത്. എല്ലാ ഇടപാടുകളും പൂര്‍ത്തീകരിക്കുന്ന പ്ലാറ്റ്‌ഫോം ദുബൈയില്‍ ബിസിനസ് ആരംഭിക്കുന്നതിന് വിവിധ പ്രാദേശിക, ഫെഡറല്‍, ബേങ്കിംഗ് സ്ഥാപനങ്ങളെ ബന്ധിപ്പിക്കും. 20 സ്ഥാപനങ്ങള്‍ ഉണ്ടാകും. നാല് മാസം 80,000 മണിക്കൂറും സേവനം നല്‍കും.

മെയിന്‍ലാന്‍ഡ് അല്ലെങ്കില്‍ ഫ്രീസോണ്‍ മേഖല തിരയുന്ന സംരംഭകര്‍ക്ക് ഉപയോഗപ്രദമെന്ന് തെളിയിക്കാന്‍ കഴിയുന്ന വിവിധ വിഭാഗങ്ങള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുന്നു. എമിറേറ്റിലെ വിവിധ മേഖലകളില്‍ ഏറ്റവും കൂടുതല്‍ ബിസിനസുകള്‍ കാണിക്കുന്ന ദുബൈ ബിസിനസ് മാപ്പ്, എസ് എം ഇ ഫണ്ടിംഗ് പ്രോഗ്രാമുകള്‍, വിസ, റെസിഡന്‍സി സവിശേഷതകള്‍, ബിസിനസ് സജ്ജീകരണ വിശദാംശങ്ങള്‍, ഫ്രീ സോണ്‍ വിവരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും പ്ലാറ്റ്ഫോമിലുണ്ട്.