Connect with us

Alappuzha

സഊദിയില്‍ കായംകുളം സ്വദേശി മരിച്ച നിലയില്‍

Published

|

Last Updated

ജുബൈല്‍ | സഊദിയിലെ ജുബൈലില്‍ കായംകുളം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി.
കായംകുളം ഒന്നാം കുറ്റി തെക്കേ താനുവേലില്‍ മുരളീധരനെ (53) ആണ് താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇലക്ട്രീഷ്യന്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ജുബൈല്‍ പോലീസ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഭാര്യ: സിന്ധു. രണ്ടു മക്കളുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Latest