Connect with us

National

റോഡില്‍ നിറയെ ഭീമന്‍ ആണി, ഇന്റര്‍നെറ്റ് ഇല്ല, ജലദൗര്‍ലഭ്യവും; സര്‍ക്കാറിന്റെ സംഘടിത ആക്രമണമെന്ന് കര്‍ഷകര്‍

Published

|

Last Updated

ന്യൂഡല്‍ഹി | കര്‍ഷകരുടെ സമരവേദികളായ ഹരിയാന, ഉത്തര്‍ പ്രദേശ് അതിര്‍ത്തികളില്‍ യുദ്ധസമാന സന്നാഹം ഒരുക്കിയ സര്‍ക്കാറിനെ വിമര്‍ശിച്ച് കര്‍ഷക സംഘടനകള്‍. സിമന്റ് ബാരിക്കേഡുകള്‍ക്ക് പുറമെ മുള്ളുവേലികളും റോഡില്‍ നിറയെ വലിയ ആണികള്‍ സിമന്റ് കൊണ്ട് ഉറപ്പിച്ചിട്ടുമുണ്ട്. റോഡില്‍ കിടങ്ങും കുഴിച്ചിട്ടുണ്ട്.

ഇതിന് പുറമെ ഇന്റര്‍നെറ്റും വിച്ഛേദിച്ചു. ഇത് സര്‍ക്കാറിന്റെ സംഘടിത ആക്രമണമാണെന്ന് സംയുക്ത കര്‍ഷക സംഘടനയായ സംയുക്ത് കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ പറഞ്ഞു. വന്‍തോതില്‍ സുരക്ഷ ഏര്‍പ്പെടുത്തിയതോടെ ഡല്‍ഹി- ഹരിയാന അതിര്‍ത്തിയിലെ സിംഘുവില്‍ ജലക്ഷാമം രൂക്ഷമാണ്. സമരമേഖലയെ അഞ്ചാക്കി തിരിച്ചിട്ടുണ്ട്.

ഒരു വാഹനത്തെയും ഇവിടേക്ക് കടത്തിവിടുന്നില്ല. വാട്ടര്‍ ടാങ്കറുകള്‍ക്ക് പ്രതിഷേധ സ്ഥലത്ത് എത്താനാകുന്നില്ല. കമ്യൂണിറ്റി അടുക്കളയായ ലംഗാര്‍ തയ്യാറാക്കാന്‍ വെള്ളമില്ലെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടി.