Connect with us

Kerala

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്കായി സി പി എം നേതൃയോഗം ഇന്ന് മുതല്‍

Published

|

Last Updated

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള അണിറയ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് വേണ്ടി സി പി എം സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങും. താഴെക്കിടയില്‍ മുതല്‍ സംഘടാന സംവിധാനം ശക്തമാക്കി പ്രചാരണ രംഗത്ത് മേല്‍കൈ നേടിയെടുക്കാനാണ് സി പി എം നീക്കം. ഇതിനകം തന്നെ വിവിധ മേഖലകളില്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. പ്രതിപക്ഷം നടത്തുന്ന രാഷ്ട്രീയ പ്രചാരണങ്ങളുടെ മുനയൊടിക്കാനുള്ള തന്ത്രങ്ങള്‍ യോഗത്തില്‍ ആവിഷ്‌ക്കരിച്ചേക്കും.

ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ പ്രചാരണവും, പ്രകടനപത്രിക രൂപവത്കരണവും, എല്‍ ഡി എഫ് ജാഥയുമാണ് പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍. നാളെയും, മറ്റന്നാളും സി പി എം സംസ്ഥാന സമിതിയും ചേരും. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പൊതുനയവും ജില്ലകളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും വിശകലനം ചെയ്യും.

 

 

---- facebook comment plugin here -----

Latest