Connect with us

Gulf

സഊദിയിൽ വിസാ നിയമം കർശനമാക്കുന്നു

Published

|

Last Updated

ദമാം | സഊദിയിൽ നിന്ന് അവധിക്ക് നാട്ടിലേക്ക് മടങ്ങിയവർ വിസ കാലാവധിക്കുള്ളിൽ തിരിച്ചെത്തിയില്ലെങ്കിൽ  വിസാ കാലാവധി അവസാനിച്ചതായി കണക്കാക്കുകയും പുതിയ വിസയിൽ തിരികെ മടങ്ങാൻ മൂന്ന് വർഷം കാത്തിരിക്കേണ്ടിയും വരുമെന്ന് ജവാസാത് അറിയിച്ചു. കൊവിഡിന്റെ  പ്രാരംഭ ദശയിൽ പാസ്പോർട്ട് മന്ത്രാലയം സൗജന്യമായി റീ എൻട്രി പുതുക്കി നൽകിയിരുന്നു.

പിന്നീട് തൊഴിൽ ഉടമകൾക്ക് പുതുക്കാനും സൗകര്യം ഏർപ്പെടുത്തിയിരുന്നു. പുതിയ നിയമം വന്നതോടെ ഉടമകൾ റീ എൻട്രി പുതുക്കി നൽകിയില്ലെങ്കിൽ ഇന്ത്യക്കാരടക്കമുള്ള വിദേശികളുടെ തൊഴിൽ നഷ്ടപ്പെടും. അതേസമയം പഴയ സ്‌പോൺസറുടെ കീഴിൽ പുതിയ വിസയിൽ വരുന്നതിന് തടസ്സമില്ലെന്നും പുതിയ സ്‌പോൺസറുടെ കീഴിൽ തൊഴിൽ വിസയിൽ രാജ്യത്ത് പ്രവേശിക്കണമെങ്കിൽ മൂന്ന് വര്ഷം കഴിയണമെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു.

പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നേരിട്ടുള്ള സർവ്വീസുകൾ ആരംഭിച്ചെങ്കിലും ഇന്ത്യയിൽ വൈറസ് രൂക്ഷമാതോടെ നേരിട്ടുള്ള വിമാന സർവീസുകൾക്ക് വിലക്ക് തുടരുകയാണ്. പതിനാല് ദിവസം ഇന്ത്യക്ക് പുറത്ത് താമസിച്ച് മടങ്ങുന്നവർക്ക് മാത്രമാണ്  സഊദിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.  നിലവിൽ ദുബൈ വഴി മടങ്ങുന്നതിന് ടിക്കറ്റ് -താമസ -ഭക്ഷണമടക്കം ഒരു ലക്ഷം രൂപയോളമാന് ചിലവ് വരുന്നത്

Latest