Connect with us

Kasargod

രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രക്ക് തുടക്കം

Published

|

Last Updated

കാസർകോട് | നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു ഡി എഫിന്റെ ഐശ്വര്യ കേരള യാത്രക്ക് കാസര്‍കോട് കുമ്പളയില്‍ തുടക്കമായി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. പാഴായ അഞ്ച് വര്‍ഷങ്ങളാണ് കടന്നുപോയതെന്നും ശബരിമലയിലെ കോടതി വിധി സര്‍ക്കാര്‍ ചോദിച്ച് വാങ്ങിയതാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എ ഐ സി സി സെക്രട്ടറി താരീഖ് അന്‍വര്‍ മുഖ്യാതിഥിയായിരുന്നു. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, മറ്റ് കക്ഷി നേതാക്കൾ പങ്കെടുത്തു.

യാത്ര ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് എത്തും. തുടര്‍ന്ന് 23 ന് സമാപന റാലി രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും