Covid19
സഊദിയിൽ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവ്; ജാഗ്രതാ നിർദേശവുമായി ആരോഗ്യ മന്ത്രാലയം
		
      																					
              
              
            
ജിദ്ദ | സഊദിയിൽ പ്രതിദിന  കൊവിഡ്  കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയതോടെ കനത്ത ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ മന്ത്രാലയം. രാജ്യത്ത് 253 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ എല്ലാ മേഖലകളിലും ആരോഗ്യ സുരക്ഷ പാലിക്കണമെന്ന്  ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽ റബിയ  പറഞ്ഞു.
ആഗോള വ്യാപകമായി  രോഗം വീണ്ടും  വ്യാപിച്ചുകൊണ്ടിരിക്കുന്നതിനാ
സഊദിയിൽ ഇരുപത്തിനാലു മണിക്കൂറിനിടെ 270 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചികിത്സയിലായിരുന്ന നാല് രോഗികൾ മരണപ്പെടുകയും 293 പേർ രോഗമുക്തി നേടുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2142 രോഗികൾ ചികിത്സയിൽ കഴിയുകയാണെന്നും ഇവരിൽ 352 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും മന്ത്രാലയ വക്താവ് പറഞ്ഞു
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



