National
ഡല്‍ഹി ഇസ്‌റാഈല്‍ എംബസിക്ക് സമീപം സ്‌ഫോടനം; കാറുകള്‍ തകര്‍ന്നു
 
             ന്യൂഡല്‍ഹി | ഡല്‍ഹില്‍ ഇസ്രയേല്‍ എംബസിക്കു സമീപം സ്‌ഫോടനം. അബ്ദുള്‍ കലാം റോഡിലെ എംബസിക്ക് സമീപമുള്ള നടപ്പാതയിലാണ് വെള്ളിയാഴ്ച വൈകീട്ട് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഏതാനും കാറുകളുടെ ചില്ലുകള്‍ തകര്‍ന്നതൊഴിച്ചാല്‍ മറ്റു അനിഷ്ട് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ ഐഇഡിയെന്ന് സംശയിക്കുന്ന വസ്തുവാണ് പൊട്ടിത്തെറിച്ചത്. പ്രദേശം കനത്ത പോലീസ് ബന്ദവസ്സിലാണ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വിജയ്ചൗക്കില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരെയാണ് സ്‌ഫോടനം നടന്ന അബ്ദുല്‍ കലാം റോഡ്. റിപ്പബ്ലിക് ദിനത്തിന്റെ സമാപന പരിപാടിക്കായി രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും വിജയ് ചൗക്കിലെത്തിയിരുന്നു. എംപിമാര്‍ അടക്കമുള്ളവര്‍ താമസിക്കുന്ന മേഖലയായ ഇവിടെ അതീവ സുരക്ഷാ വലയവും ഉണ്ടാകാറുണ്ട്.