Connect with us

Malappuram

മഅ്ദിന്‍ അക്കാദമിയില്‍ റിപബ്ലിക് ദിനം ആഘോഷിച്ചു

Published

|

Last Updated

മലപ്പുറം | റിപബ്ലിക് ദിനത്തിന്റെ ഭാഗമായി മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ദേശീയ പതാക ഉയര്‍ത്തി. രാജ്യത്തിന്റെ മതേതരത്വവും മത സൗഹാര്‍ദവും ഊട്ടിയുറപ്പിക്കുന്നതാവണം ഓരോ റിപബ്ലിക് ദിനമെന്നും ഭാരതത്തിന്റെ ഭരണഘടനയുടെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഭരണാധികാരികളില്‍ നിന്നും ഭരണീയരില്‍ നിന്നും ഉണ്ടാവേണ്ടതെന്നും അദ്ദേഹം റിപബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു ആഘോഷ പരിപാടികള്‍.

റിപബ്ലിക് ദിന ഗാനശില്‍പത്തിന് ഹബീബ് സഅദി മൂന്നിയൂര്‍, ഹാഫിള് മുബശിര്‍ പെരിന്താറ്റിരി, അസദ് പൂക്കോട്ടൂര്‍, അര്‍ശഖ് വലിയോറ നേതൃത്വം നല്‍കി.
മഅ്ദിന്‍ പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ രോഗികള്‍ക്ക് വീല്‍ചെയര്‍, വാട്ടര്‍ബെഡ് എന്നിവ കൈമാറിയത് പരിപാടിയെ ശ്രദ്ധേയമാക്കി. മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ സീനിയര്‍ പ്രിന്‍സിപ്പല്‍ ഉണ്ണിപ്പോക്കര്‍, അക്കാദമിക് ഡയറക്ടര്‍ മുഹമ്മദ് നൗഫല്‍ കോഡൂര്‍, പ്രിന്‍സിപ്പല്‍ സൈതലവിക്കോയ കൊണ്ടോട്ടി, സമീര്‍ എ ഹമീദ്, ഏബ്ള്‍ വേള്‍ഡ് ഡയറക്ടര്‍ അസ്രത്ത്, മഅ്ദിന്‍ ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ ഡയറക്ടര്‍ അബ്ദുല്ലത്വീഫ് പൂവ്വത്തിക്കല്‍ പ്രസംഗിച്ചു.

Latest