Connect with us

National

കൊടുംതണുപ്പില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പരിപാടി; റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് യു പി പോലീസ്

Published

|

Last Updated

കാണ്‍പൂര്‍ | ഉത്തര്‍ പ്രദേശ് സര്‍ക്കാറിന്റെ പരിപാടിയില്‍ കൊടുംതണുപ്പ് സഹിച്ച് കുട്ടികളെ പങ്കെടുപ്പിച്ചത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്. പൊതുശല്യം, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ളവയാണ് എഫ് ഐ ആറിലുള്ളത്. കാണ്‍പൂരിലെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്.

സംസ്ഥാനത്തിന്റെ സ്ഥാപക ദിനമായ കഴിഞ്ഞ ഞായറാഴ്ച സംഘടിപ്പിച്ച പരിപാടിയിലാണ് കൊടുംതണുപ്പ് സഹിച്ച് വിദ്യാര്‍ഥികള്‍ പങ്കെടുത്തത്. കാണ്‍പൂര്‍ ദേഹത് ജില്ലയിലെ പ്രാദേശിക ടി വി ചാനലിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയാണ് കേസ്. വേനല്‍ക്കാലത്ത് ഉപയോഗിക്കുന്ന യൂനിഫോം ധരിച്ചാണ് വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തത്.

ഇതിനാല്‍ തണുത്ത് വിറക്കുകയായിരുന്നു കുട്ടികള്‍. സംസ്ഥാന മന്ത്രി, എം എല്‍ എമാര്‍, ജില്ലാ മജിസ്‌ട്രേറ്റ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. അതേസമയം, പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നില്ലെന്നും യോഗ, വ്യായാമം പരിപാടിയെയാണ് ദുര്‍വ്യാഖ്യാനം ചെയ്തതെന്നും ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഉദ്യോഗസ്ഥന്‍ സുനില്‍ ദത്ത് ആരോപിച്ചു.

Latest