പുതിയ കോംബസ് എസ് യു വിയുമായി ജീപ് ഇന്ത്യ

Posted on: January 27, 2021 3:48 pm | Last updated: January 27, 2021 at 3:53 pm

ന്യൂഡല്‍ഹി | പുതിയ ജീപ് കോംബസ് എസ് യു വി ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങി. 16.99 ലക്ഷം മുതലാണ് രാജ്യത്തെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. ഫെബ്രുവരി രണ്ട് മുതല്‍ ടെസ്റ്റ് ഡ്രൈവിന് വാഹനം ലഭ്യമാകും.

11 വകഭേദങ്ങളിലും ഏഴ് നിറങ്ങളിലും പുതിയ ജീപ് കോംബസ് ലഭിക്കും. കാബിനുകളിലും മറ്റും പുതിയ ഫീച്ചറുകള്‍ കൊണ്ടുവന്നിട്ടുണ്ട്. 10.1 ഇഞ്ച് ടച്ച് സ്‌ക്രീന്‍, യു കണക്ട് 5 സിസ്റ്റം, വയര്‍ലെസ്സ് ചാര്‍ജിംഗ് അടക്കമുള്ള സവിശേഷതകളുണ്ട്.

മുമ്പുള്ള മോഡലിനേക്കാള്‍ അഗ്രസ്സീവ് കാഴ്ചയാണ് ഇതിനുള്ളത്. ഏഴ് എയര്‍ബാഗുകള്‍, ഇ ബി ഡിയോട് കൂടിയ എ ബി എസ്, 1.4 ലിറ്റര്‍ മള്‍ട്ടി എയര്‍ പെട്രോള്‍ എന്‍ജിന്‍, 2.0 ലിറ്റര്‍ മള്‍ട്ടി ജെറ്റ് ഡീസല്‍ യൂനിറ്റ് തുടങ്ങിയവയുമുണ്ട്. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ്, 9 സ്പീഡ് ടോര്‍ക് കണ്‍വെര്‍ട്ടര്‍, 7 സ്പീഡ് ഡി സി റ്റി ഓട്ടോമാറ്റിക് എന്നിവയുമുണ്ട്. ചില വകഭേദങ്ങളില്‍ 4ഇന്റു4 വരുന്നുണ്ട്.

ALSO READ  പുതിയ മോഡലുകളുമായി ഫോര്‍ഡും ബി എം ഡബ്ല്യുവും