Connect with us

Kerala

കുന്നംകുളത്ത് വന്‍ തീപ്പിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

Published

|

Last Updated

തൃശൂര്‍ | കുന്നംകുളം നഗരത്തില്‍ വന്‍ തീപിടുത്തം. യേശുതാസ്തി റോഡിലെ ആക്രിക്കടക്കും കടലാസ് ഗോഡൗണിനുമാണ് തീപ്പിടിച്ചത്. പുലര്‍ച്ചെ നാലരയോടെയാണ് സംഭവം.

ഫയര്‍ ഫോഴ്‌സിന്റെ അഞ്ചു യൂണിറ്റുകളെത്തി തീയണച്ചു. സ്ഥാപനത്തിന്റെ പുറക് വശത്ത് നിന്നാണ് തീപിടുത്തമുണ്ടായത്. എന്നാല്‍ തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പട്ടാമ്പി സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

Latest