Connect with us

National

റിപബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്ക് പ്രൗഢോജ്ജ്വല തുടക്കം

Published

|

Last Updated

ന്യൂഡല്‍ഹി | റിപബ്ലിക്ക് ദിന പരേഡിന് ഡല്‍ഹിയില്‍ പ്രൗഢോജ്ജ്വല തുടക്കം. യുദ്ധസ്മാരകത്തില്‍ ധീരസൈനികര്‍ക്ക് ആദരവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാഞ്ജലി അര്‍പ്പിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും കര-നാവിക-വ്യോമ സൈനിക വിഭാഗങ്ങളുടെ മേധാവികളും ഒപ്പമുണ്ടായിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് രാജ്പഥില്‍ പരേഡിന് തുടക്കമായി. പ്രധാന മന്ത്രി അഭിവാദ്യം സ്വീകരിച്ചു. ഇത്തവണ മുഖ്യാതിഥിയില്ലാതെയാണ് റിപബ്ലിക് ദിന ചടങ്ങുകള്‍ നടന്നത്. ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് സേനയും പരേഡിന്റെ ഭാഗമായി.

റിപബ്ലിക്ക് ദിന പരേഡിന്റെ ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് സേനയും പരേഡിന്റെ ഭാഗമായി. ലെഫ്‌നന്റ് കേണല്‍ അബു മുഹമ്മദ് ഷഹനൂര്‍ ഷവോണിന്റെ നേതൃത്വത്തിലുള്ള 122 അംഗ സേനയാണ് ബംഗ്ലാദേശിനെ പ്രതിനിധീകരിച്ചത്.

Latest