Kerala
കൊവിഡ്; എം വി ജയരാജന്റെ നില അതീവ ഗുരുതരം

കണ്ണൂര്‍ | കൊവിഡ് ബാധിതനായ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നില അതീവ ഗുരുതരം. പ്രമേഹ ബാധിതനായ അദ്ദേഹത്തിന് കടുത്ത ന്യൂമോണിയ കൂടി പിടിപെട്ടതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം കഴിയുന്നത്.
ആരോഗ്യ മന്ത്രി കെ കെ ശൈലജ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായി സംസാരിച്ചു. തിരുവനന്തപുരത്തു നിന്നും വിദഗ്ധ ഡോക്ടര്‍മാര്‍ ഉടന്‍ പരിയാരത്ത് എത്തുമെന്നാണ് വിവരം.
---- facebook comment plugin here -----