Connect with us

National

പുതുച്ചേരിയില്‍ മന്ത്രിയടക്കം ആറ് കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെ പിയിലേക്ക്

Published

|

Last Updated

ചെന്നൈ |തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പുതുച്ചേരിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പിളര്‍ത്തി ഒരു വിഭാഗത്തെ കൂടെയത്തിക്കാനുള്ള ബി ജെ പി നീക്കം വിജയത്തിലേക്ക്. പുതുച്ചേരി കോണ്‍ഗ്രസ് മന്ത്രിസഭയിലെ രണ്ടാമനായ അറുമുഖം നമശിവായത്തിന്റെ നേതൃത്വത്തില്‍ ആറ് എം എല്‍ എമാരാണ് പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്. ചെന്നൈയിലെത്തുന്ന ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദയുമായി അറുമുഖം കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പിളര്‍ത്തി അധികാരത്തിലെത്താനുള്ള കരുനീക്കം ബി ജെ പി ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിനകം നിരവധി മന്ത്രിമാരും എം പിമാരും എം എല്‍ എമാരും തൃണമൂല്‍വിട്ട് ബി ജെ പിയില്‍ ചേര്‍ന്നു. സമാന മാര്‍ഗത്തില്‍ പുതുച്ചേരിയിലും ഭരണം പിടിക്കാനാണ് ബി ജെ പി നീക്കം.
കേരളം, ബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് പുതുച്ചേരിയിലും തിരഞ്ഞെടുപ്പ് നടക്കുക.

 

 

Latest