Kerala
വൃദ്ധയെ അധിക്ഷേപിച്ച നടപടി; ജോസഫൈനെ രൂക്ഷമായി വിമര്‍ശിച്ച് ടി പത്മനാഭന്‍

കണ്ണൂര്‍ | 87 വയസുള്ള വൃദ്ധയെ അധിക്ഷേപിക്കുന്ന നിലപാട് സ്വീകരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെ രൂക്ഷമായി വിമര്‍ശിച്ച് കഥാകൃത്ത് ടി പത്മനാഭന്‍. വളരെ ക്രൂരമായ നടപടിയാണ് ജോസഫൈന്റെ ഭാഗത്ത് നിന്നുണ്ടായത്. ദയയും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമായിരുന്നു അവരുടെത്.
സി പി എമ്മിന്റെ ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായി വീട്ടിലെത്തിയ പി ജയരാജനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കാറും വലിയ ശമ്പളവും നല്‍കി ഇവരെ നിയമിച്ചതെന്തിനാണെന്ന് പത്മനാഭന്‍ ചോദിച്ചു.
---- facebook comment plugin here -----