Connect with us

Kasargod

യുവതിയോടെ് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ച യുവാവ് മരിച്ചു

Published

|

Last Updated

കാസര്‍കോട് | യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് നാട്ടുകാര്‍ മര്‍ദിച്ച യുവാവ് മരിച്ചു. കാസര്‍കോട് ചെമ്മനാട് സ്വദേശി റഫീഖ് ആണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ ആശുപത്രിക്ക് സമീപം ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ആശുപത്രിയില്‍ എത്തിയ റഫീഖ് യുവതിയോടെ മോശമായി പെരുമാറുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്തുവെന്നാണ് ആരോപണം. യുവതി ഇതിനെ ചോദ്യം ചെയ്തതോടെ റഫീഖ ആശുപത്രിയില്‍ നിന്ന് ഇറങ്ങിയോടി. ഇതുകണ്ട് സമീപത്തെ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍മാര്‍ യുവാവിനെ പിടികൂടുകയും ഓടിച്ചിട്ട് മര്‍ദിക്കുകയുമായിരുന്നു.

ഏകദേശം അരക്കിലോമീറ്ററോളം ദൂരം ഇയാളെ ഓടിച്ചിട്ട് മര്‍ദിച്ചതായാണ് വിവരം. മര്‍ദനമേറ്റ് റഫീഖ് കുഴഞ്ഞുവീണെങ്കിലും മര്‍ദനം തുടര്‍ന്നു. ഇതോടെ വായയില്‍ നിന്ന് നുരയും പതയും വന്ന റഫീഖിനെ ചിലര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

റഫീഖിന്റെ മൃതദേഹം നിലവില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ യഥാര്‍ഥ മരണകാരണം വ്യക്തമാകൂവെന്നാ് പോലീസ് പറയുന്നത്.

---- facebook comment plugin here -----

Latest