Connect with us

National

ലാലു പ്രസാദിനെ ഡൽഹി എയിംസിലേക്ക് മാറ്റി; നില ഗുരുതരമായി തുടരുന്നു

Published

|

Last Updated

റാഞ്ചി | മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് ഡൽഹി എയിംസിലേക്ക് മാറ്റി. കാർഡിയോതൊറാസിസ് സെന്ററിന്റെ കൊറോണറി കെയർ യൂനിറ്റി(സി സി യു)ലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

ന്യൂമോണിയ ബാധിച്ച ലാലു പ്രസാദ് യാദവിന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലായെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു. റാഞ്ചിയിലെ റിംസ് ആശുപത്രിയിൽ നിന്നാണ് ഡൽഹിയിലേക്ക് കൊണ്ടുവന്നത്.

കാലിത്തീറ്റ കുംഭകോണ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു അദ്ദേഹം.

 

---- facebook comment plugin here -----

Latest