Kerala
വാളയാര്‍ കേസ്: തുടരന്വേഷണത്തിന് പോക്‌സോ കോടതി ഉത്തരവിട്ടു

പാലക്കാട് | വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു. കേസ് അടുത്തമാസം അഞ്ചിന് വീണ്ടും പരിഗണിക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് പോക്സോ കോടതി കേസ് വീണ്ടും പരിഗണിച്ചത്. കേസിലെ രണ്ട് പ്രതികള്‍ ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇവരുടെ റിമാന്‍ഡ് കാലാവധി അടുത്ത മാസം അഞ്ച് വരെ നീട്ടുകയാണ് കോടതി ചെയ്തത്.
നേരത്തെ, വാളയാര്‍ കേസിലെ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസിലെ നാല് പ്രതികളെ വെറുതെവിട്ടുള്ള വിചാരണ കോടതി ഉത്തരവാണ് റദ്ദാക്കിയത്. കേസില്‍ പുനര്‍വിചാരണക്കും കോടതി ഉത്തരവിട്ടിരുന്നു.
---- facebook comment plugin here -----