Connect with us

Kerala

തിരുവല്ലയില്‍ കെ എസ് ആര്‍ ടി സി ബസ് സ്‌കൂട്ടറിലിടിച്ച് രണ്ട് മരണം

Published

|

Last Updated

തിരുവല്ല | എം സി റോഡില്‍ ഇടിഞ്ഞില്ലത്ത് നിയന്ത്രണം വിട്ട കെ എസ് ആര്‍ ടി സി ബസ് സ്‌കൂട്ടറിലിടിച്ച് കടയിലേക്ക് പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. 22 പേര്‍ക്ക് പരുക്കേറ്റു. സ്‌കൂട്ടറില്‍ സഞ്ചരിച്ച ചെങ്ങന്നൂര്‍ പിരളശ്ശേരി ആഞ്ഞിലംപറമ്പില്‍ ജെയിംസ് ചാക്കോ (31), ചെങ്ങന്നൂര്‍ വെണ്‍മണി പുലക്കടവ് ആന്‍സി ഭവനത്തില്‍ ആന്‍സി (27) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ പാലക്കാട് സ്വദേശി സുഭാഷിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് നാലിനാണ് സംഭവം. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് വന്ന കെ എസ് ആര്‍ ടി സി ബസാണ് മുന്നില്‍ പോയ സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച ശേഷം സമീപത്തെ എമിറേറ്റ്‌സ് ഒപ്ടിക്കല്‍സ് എന്ന സ്ഥാപനത്തിലേക്ക് പാഞ്ഞുകയറിയത്.

ബസിലെ യാത്രക്കാരായ കോഴഞ്ചേരി നാരങ്ങാനം കാട്ടൂര്‍ കളരിപ്പറമ്പില്‍ സജിനി (22 ), പത്തനംതിട്ട ആഴൂര്‍ കച്ചിപ്പുഴയില്‍ ആഷ്ന (22 ), വൈക്കം ശ്രീവത്സത്തില്‍ ഹരിത (25), പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് വലിയമഠത്തില്‍ സുമ (41), കരുനാഗപ്പള്ളി പുത്തന്‍ചന്ത സോമശൈലത്തില്‍ അനുപമ (20), തിരുവല്ല മഞ്ഞാടി കണിയാറയില്‍ കെസിയ ആന്‍ ജോണ്‍(21 ), പത്തനംതിട്ട സ്വദേശികളായ അജയകുമാര്‍ (47 ), മിനി പി അജയന്‍ (45), ലിസി വര്‍ഗീസ് (50), അനില (23), മീര (30), കോട്ടയം സ്വദേശി ദിനേശന്‍ (60), കോഴഞ്ചേരി സ്വദേശി ബേബി (44 ), ചിറ്റാര്‍ സ്വദേശി ജിനു (30), കോട്ടയം പാമ്പാടി സ്വദേശി വിത്സന്‍, ചങ്ങനാശ്ശേരി ചീരഞ്ചിറ സ്വദേശി ചിന്നു (39), തിരുവല്ല സ്വദേശി സദാനന്ദന്‍ (58) എന്നിവരെ പരുക്കുകളോടെ തിരുവല്ല താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട വടക്കേപ്പുറം കുഴിത്തുണ്ടിയില്‍ രേഷ്മാ ശങ്കര്‍ (21) സഹോദരി രശ്മി ശങ്കര്‍ (19 ) എന്നിവരെ പുഷ്പഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അപകടത്തില്‍ കെ എസ് ആര്‍ ടി സി ബസ് പൂര്‍ണമായും തകര്‍ന്നു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കണ്ണാടി കടയിലെ ജീവനക്കാരന്റെ രണ്ട് സ്‌കൂട്ടറുകളും ട്രോഫി മാള്‍ ഉടമയുടെ കാറും ബസിടിച്ച് തകര്‍ത്തു.

Latest