Gulf
ശാസ്ത്ര-വിദ്യാഭ്യാസ മേഖലകളിലെ സഹകരണം; സഊദി അറേബ്യയും അഫ്ഗാനിസ്ഥാനും കരാറില്‍ ഒപ്പുവച്ചു

റിയാദ് | ശാസ്ത്ര-വിദ്യാഭ്യാസ മേഖലകളിലെ സഹകരണം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സഊദി അറേബ്യയും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാനും തമ്മില്‍ കരാര്‍ ഒപ്പുവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലെ സൗഹൃദം കൂടുതല്‍ ദൃഢപ്പെടുത്തുകയും ശാസ്ത്ര-വിദ്യാഭ്യാസ മേഖല, പൊതു വിദ്യാഭ്യാസം, വിവിധ വിദ്യാഭ്യാസ മേഖലകളിലെ അധ്യാപകര്‍ക്കുള്ള പരിശീലനം തുടങ്ങിയ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
സഊദി വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശൈഖും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്റെ വിദേശകാര്യ മന്ത്രി മുഹമ്മദ് ഹനീഫുമാണ് ശാസ്ത്ര-വിദ്യാഭ്യാസ മേഖലകളിലെ സഹകരണ മെമ്മോറാണ്ടത്തില്‍ ഒപ്പുവച്ചത്
---- facebook comment plugin here -----