Connect with us

Kerala

കാത്തിരിപ്പിന് വിരാമം: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം 14ന്

Published

|

Last Updated

തിരുവനന്തപുരം | ആലപ്പുഴ ബൈപ്പാസിന്റെ പ്രവൃത്തി പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും ഉ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുന്നു. ഉദ്ഘാടനത്തിന് എത്താന്‍ അസൗകര്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 28ന് ബൈപ്പാസിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്കാരിയും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിക്കുക.

നാല് പതിറ്റാണ്ടു നീണ്ട കാത്തിരിപ്പിന് ശേഷമാണ് ആലപ്പുഴ ബൈപ്പാസ് ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നത്. ആലപ്പുഴ കളര്‍കോട് മുതല്‍ 6.2 കിലോമീറ്റര്‍ നീളമേറിയതാണ് ബൈപ്പാസ്. ഇതില്‍ 4.2 കിലോമീറ്ററോളം മേല്‍പാലങ്ങളാണ്. അത് ആലപ്പുഴ ബീച്ചിന് മുകളിലൂടെയാണ് കടന്ന് പോകുന്നത്.

ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായ വേളയില്‍ ഉദ്ഘാടനം വേഗം നടത്തണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തുനല്‍കിയിരുന്നു. ബൈപ്പാസ് ഉദ്ഘാടനത്തിന് താത്പര്യം പ്രകടിപ്പിച്ച പ്രധാനമന്ത്രിയുടെ സമയം എത്രയും പെട്ടെന്ന് ലഭ്യമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സുധാകരന്റെ ഇടപെടല്‍.

എന്നാല്‍ ഈ മാസം പ്രധാനമന്ത്രിക്ക് ഉദ്ഘാടന ചടങ്ങില്‍ എത്താന്‍ അസൗകര്യമുളളതായാണ് അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ബൈപ്പാസ് ഉദ്ഘാടനം ചെയ്യും ഈ മാസം 28-ന് ഉച്ചക്ക് ഒരുമണിയോടെയാണ് ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങുകള്‍. പൊതുമരാമത്ത് മന്ത്രി ജി സുധാകരനടക്കമുളളവര്‍ ഈ ചടങ്ങില്‍ പങ്കെടുക്കും.

 

 

Latest