Connect with us

Kerala

ബാലുശ്ശേരിയില്‍ കിണറിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു

Published

|

Last Updated

ബാലുശ്ശേരി |ബാലുശ്ശേരി മണ്ണാംപൊയിലില്‍ കിണറിന്റെ ആള്‍മാറ കെട്ടുന്നതിനിടെ കിണറിന്റെ വക്ക് ഇടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. തേനങ്ങാപൊയില്‍ ശ്രീനിവാസനാണ് (49) മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. മണ്ണാംപൊയില്‍ പുതുക്കുടി വിജയന്റെ വീട്ടിലെ കിണറിന് ആള്‍മാറ നിര്‍മിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം. കൂടെ രണ്ടു പണിക്കാരുമുണ്ടായിരുന്നു.

കവുങ്ങുകൊണ്ട് തൂണ്‍ നിര്‍മിച്ച് കിണറിനു മുകളില്‍ പലകയിട്ട് പണി എടുക്കവേ വക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. കിണറില്‍ ഒരാള്‍ പൊക്കത്തില്‍ വെള്ളമുണ്ട്. നരിക്കുനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം കിണറില്‍ നിന്നും ശ്രീനിവാസനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: ഷീല . മക്കള്‍: ശ്രീകാന്ത്, ശ്രീ ചന്ദന.