Connect with us

National

പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടിത്തത്തിൽ അഞ്ച് മരണം

Published

|

Last Updated

പൂനെ | പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് മരണം. ടെര്‍മിനല്‍ 1 ഗേറ്റിലാണ് തീപിടിത്തമുണ്ടായത്. നിര്‍മാണത്തിലിരുന്ന കേന്ദ്രത്തിനാണ് തീപിടിച്ചത്. പത്തിലേറെ അഗ്നിശമന യൂനിറ്റുകള്‍ ചേര്‍ന്ന് തീയണച്ചു. ഗവേഷകരെയും ഡോക്ടര്‍മാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. ഒട്ടേറെ പേരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു.

കെട്ടിടത്തിന്റെ നാല്, അഞ്ച് നിലകളിലാണ് തീപ്പിടിത്തമുണ്ടായത്. നാലുപേരെ രക്ഷപ്പെടുത്തി. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

വാക്‌സിന്‍ സംഭരണ കേന്ദ്രം സുരക്ഷിതമാണെന്നും വാക്‌സിന്‍ നിര്‍മാണത്തെ ബാധിക്കില്ലെന്നും ഇന്‍സ്റ്റിറ്റ്യൂട്ട്‌
അധികൃതര്‍ അറിയിച്ചു.  കൊവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന രാജ്യത്തെ പ്രധാന കേന്ദ്രമാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്.

Latest