Connect with us

Kerala

സ്പീക്കറെ നീക്കണമെന്ന പ്രതിപക്ഷ പ്രമേയം നിയമസഭ ഇന്ന് പരിഗണിക്കും

Published

|

Last Updated

തിരുവനന്തപുരം | സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്തു നിന്ന് നീക്കണമെന്ന പ്രതിപക്ഷ പ്രമേയം നിയമ സഭ ഇന്ന് പരിഗണിക്കും.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി സ്പീക്കര്‍ക്ക് ബന്ധമുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. രാവിലെ 10 മണിക്ക് സഭ നോട്ടീസ് പരിഗണിക്കും.

നോട്ടീസ് പരിഗണിക്കുമ്പോള്‍ സ്പീക്കര്‍ ഡെപ്യൂട്ടി സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു മാറും. ഡെപ്യൂട്ടി സ്പീക്കറാകും സ്പീക്കര്‍ക്കെതിരായ നോട്ടീസ് പരിഗണിക്കുമ്പോള്‍ സഭ നിയന്ത്രിക്കുക.

Latest