Kerala
പാണ്ടിക്കാട് പോക്‌സോ കേസ്; മൂന്ന് പേര്‍കൂടി അറസ്റ്റില്‍

മലപ്പുറം | വണ്ടൂര്‍ പാണ്ടിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച കേസില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയിലായി. കീഴാറ്റൂര്‍ സ്വദേശികളായ മുതിരകുളവന്‍ മുഹമ്മദ് അന്‍സാര്‍ (21), തോരക്കാട്ടില്‍ ശഫീഖ് (21), പന്തല്ലൂര്‍ ആമക്കാട് സ്വദേശി അബ്ദുറഹീം (23) എന്നിവരാണ് അറസ്റ്റിലായത്.
ഇതോടെ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം 24 ആയി. ഇരുപതോളം പേര്‍ കൂടി കേസില്‍ ഇനിയും പിടിയിലാകാനുണ്ട്.
പാണ്ടിക്കാട് സ്വദേശിയായ 17 വയസ്സുകാരി നിരവധി തവണ പീഡനത്തിരയായെന്നാണ് കേസ്. 13 വയസായിരിക്കെ 2016 ലാണ് പെണ്‍കുട്ടി ആദ്യമായി ലൈംഗിക ചൂഷണത്തിന് ഇരയായത്.
---- facebook comment plugin here -----