Connect with us

National

പനി, ശ്വാസതടസ്സം; എ ഐ എഡി എം കെ മുന്‍ നേതാവ് വി കെ ശശികല ആശുപത്രിയില്‍

Published

|

Last Updated

ബെംഗളൂരു | എ ഐ എഡി എം കെ മുന്‍ നേതാവ് വി കെ ശശികലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസ്സവും ബാധിച്ചതിനെ തുടര്‍ന്നാണ്, അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികലയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടുത്തെ ബൗറിംഗ് ആശുപത്രിയിലാണ് ശശികലയെ പ്രവേശിപ്പിച്ചത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയായിരുന്നു ശശികല. അമിത രക്തസമ്മര്‍ദം, പ്രമേഹം, തൈറോയ്ഡ് പ്രശ്‌നങ്ങള്‍ തുടങ്ങിയവയും 63കാരിയായ ശശികലയെ അലട്ടുന്നുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പറഞ്ഞു.

അനധികൃത സ്വത്തു സമ്പാദന കേസില്‍ നാലു വര്‍ഷത്തെ തടവും 10 കോടി രൂപ പിഴയുമാണ് ശശികലക്ക് വിധിച്ചിരുന്നത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി ജനുവരി 27ന് പുറത്തിറങ്ങാനിരിക്കെയാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിഴ നേരത്തെ ഒടുക്കിയിരുന്നു.