Connect with us

Health

അന്ധതയുണ്ടാക്കുന്ന നേത്രപടല തകരാറുകള്‍ ജനിതക ചികിത്സയിലൂടെ പരിഹരിക്കാം

Published

|

Last Updated

ലണ്ടൻ | പാരമ്പര്യമായി ലഭിക്കുന്ന നേത്രപടല തകരാറുകള്‍ ജനിതക എഡിറ്റിംഗ് ചികിത്സകളിലൂടെ പരിഹരിക്കാമെന്ന് പഠനം. ക്രിസ്പര്‍-കാസ് ഫ്രെയിംവര്‍ക് പോലുള്ള ചികിത്സയിലൂടെയാണ് അന്ധതയിലേക്ക് വരെ നയിക്കുന്ന ഈ പ്രശ്‌നം പരിഹരിക്കാമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഹ്യൂമന്‍ ജീന്‍ തെറാപി ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജനിതക എഡിറ്റിംഗിലെ സാങ്കേതിക മുന്നേറ്റങ്ങള്‍ എടുത്തുപറയുന്നതാണ് ഈ കണ്ടെത്തലുകള്‍. സുരക്ഷാ ആശങ്കകളെയും വെല്ലുവിളികളെ മറികടക്കാനുള്ള തന്ത്രങ്ങളെയും പഠനം പരാമര്‍ശിക്കുന്നു. ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ കാന്‍മിന്‍ ഷ്യൂ പഠനത്തില്‍ പങ്കെടുത്തിട്ടുണ്ട്.

മനുഷ്യന്റെ നേത്രപടല കോശങ്ങള്‍, ഓര്‍ഗനോയ്ഡ്, ഇന്‍ വിവോ തുടങ്ങിയവയില്‍ ക്രിസ്പര്‍ സങ്കേതികവിദ്യകള്‍ പരീക്ഷിക്കുന്നതോടെ ഭാവിയില്‍ വലിയ മാറ്റമാണുണ്ടാകുക.

Latest