Connect with us

Kerala

അടിയന്തര പ്രമേയം തള്ളി; പ്രതിപക്ഷം നിയമസഭ വിട്ടു

Published

|

Last Updated

തിരുവനന്തപുരം |  കിഫ്ബിയെ കുറിച്ചുള്ള സി എ ജി റിപ്പോര്‍ട്ടില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയം തള്ളിയതിനെത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. വി ഡി സതീശന്‍ എം എല്‍ എയാണ് പ്രമേയം കൊണ്ടുവന്നത്. പ്രമേയ ചര്‍ച്ചയില്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ചൂടേറിയ ചര്‍ച്ച നടന്നു.

കിഫ്ബി മസാല ബോണ്ടുകള്‍ വിറ്റതില്‍ ഉള്‍പ്പെടെ ഭരണഘടനാ ലംഘനമുണ്ടന്ന് സി എ ജി റിപ്പോര്‍ട്ടിലുള്ള കണ്ടെത്തല്‍ ഗുരുതരമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. കിഫ്ബിയുടെ ഓഫ് ബജറ്റ് കടമെടുപ്പ് സംബന്ധിച്ചാണ് സി എ ജി വിമര്‍ശനമുന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ ആവര്‍ത്തനമാണ് സി.എ.ജി. റിപ്പോര്‍ട്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ 293 സര്‍ക്കാരിന് മാത്രമാണ് ബാധകമെന്ന് സതീശന് മറുപടിയായി ജെയിംസ് മാത്യും എംഎല്‍എ പറഞ്ഞു. സര്‍ക്കാരല്ല ബോണ്ട് ഇറക്കിയത്. സര്‍ക്കാര്‍ ബോണ്ട് ആണെങ്കില്‍ മാത്രമാണ് ആര്‍ട്ടിക്കിള്‍ 293 ബാധകമാകുകയെന്നും അദ്ദേഹം പറഞ്ഞു.