Connect with us

Kerala

സംസ്ഥാനത്ത് ആശങ്കയായി വീണ്ടും പക്ഷിപ്പനി

Published

|

Last Updated

ആലപ്പുഴ | സംസ്ഥാന ആരോഗ്യ രംഗത്ത് വലിയ ആശങ്ക സൃഷ്ടിച്ച് ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കൈനകരിയില്‍ അഞ്ഞൂറോളം താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു.

പ്രദേശത്ത് ഇന്ന് ഉച്ചക്ക് 12 മണിയോടെ കള്ളിംഗ് നടക്കും. കൈനകരിയില്‍ മാത്രം 700 താറാവ്, 1600 കോഴി എന്നിവയെ നശിപ്പിക്കേണ്ടതുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് കണക്കാക്കുന്നത്. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഈ മാസം ആദ്യം രോഗം സ്ഥിരീകരിച്ചിരുന്നു. പതിനായിരക്കണക്കിന് പക്ഷികളെയാണ് പ്രദേശത്ത് നിന്നും നശിപ്പിച്ചത്. ആലപ്പുഴയിലെ കുട്ടനാടന്‍ മേഖലയിലും കോട്ടയത്ത് നീണ്ടൂരുമാണ് നേരത്തെ പക്ഷിപ്പനി സ്ഥിരീകരിച്ചത്.

 

 

Latest