Connect with us

International

അമേരിക്കയുടെ 46-ാമത്‌ പ്രസിഡന്റായി ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും

Published

|

Last Updated

വാഷിംഗ്ടണ്‍ | ചരിത്രത്തിലെ ഏറ്റവും കനത്ത സുരക്ഷയില്‍ അമേരിക്കയില്‍ ഇന്ന് അധികാര കൈമാറ്റം. അമേരിക്കന്‍ ഐക്യനാടുകളുടെ 46-ാം പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമലാ ഹാരിസും അധികാരമേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി 8.30ന് ചടങ്ങുകള്‍ ആരംഭിക്കും. രാത്രി 10.30നാണ് ബൈഡന്റെ സത്യപ്രതിജ്ഞ.

പുതിയ ഭരണകൂടത്തിന് ആശംസയര്‍പ്പിച്ച് തന്റെ വിടവാങ്ങല്‍ പ്രസംഗം പ്രസിഡന്റ് ട്രംപ് പൂര്‍ത്തിയാക്കി. പുതിയ സര്‍ക്കാറിന് ആശംസ അറിയിച്ചെങ്കിലും ഒരിടത്ത് പോലും ബൈഡന്റെ പേര് പറയാത്തത് ശ്രദ്ധേയമായി. പുതിയ യുദ്ധങ്ഹള്‍ തുടങ്ങാത്ത പ്രസിഡന്റാണ് താനെന്നും ട്രംപ് പറഞ്ഞു. ബൈഡന്റെ സത്യപ്രതിജ്ഞക്ക് കാത്ത് നില്‍ക്കാതെ ട്രംപ് വാഷിംഗ്ടണ്‍ വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ലോകം മുഴുവന്‍ ശ്രദ്ധ നേടിയാണ് ഇത്തവണത്തെ അമേരിക്കന്‍ പ്രസിഡന്റ് നടന്നത്. അമേരിക്കയില്‍ മുമ്പൊന്നും ഇല്ലാത്തവിധം ഇത്തവണത്തെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് ഏറെ സംഘര്‍ഷം നിറഞ്ഞതായിരുന്നു. പ്രസിഡന്റ് ട്രംപിന്റെ നടപടികളും നീക്കങ്ങളും തന്നെയായിരുന്നു ഇതിന് കാരണം. തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് ഉടനീളം നടന്ന വിവാദങ്ങളും വിദ്വേഷങ്ങളും നിറഞ്ഞ പ്രസംഗങ്ങളുമായി അദ്ദേഹം ജനങ്ങള്‍ക്കിടില്‍ വേര്‍തിരിവ് സൃഷ്ടിച്ചു. തുടര്‍ന്ന് ബൈഡന്റെ വിജയം അംഗീകരിക്കാനും അദ്ദേഹം തയ്യാറായില്ല. ട്രംപിന്റെ അനുയായികള്‍ അമേരിക്കയിലെങ്ങും പരക്കെ ആക്രമണം നടത്തി. ചരിത്രത്തിലില്ലാത്ത വിധം അമേരിക്ക ലോകത്തിന് മുമ്പില്‍ നാണംകെട്ട് നില്‍ക്കുന്ന അവസ്ഥയിലാണ് ഇത്തവണത്തെ അധികാര കൈമാറ്റമെന്നത് ശ്രദ്ധേയമാണ്. ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തലസ്ഥാനമായ വിഷിംഗ്ടണ്‍ ഡി സി സുരക്ഷാ വലയത്തിലാണ്. ആയിരത്തില്‍ താഴെ ആളുകള്‍ക്ക്് മാത്രമാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രവേശനം അനുവദിക്കുക.

 

 

---- facebook comment plugin here -----

Latest