Covid19
രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം | രണ്ടംഘട്ട കുത്തിവെപ്പിനായുള്ള 21 ബോക്‌സ് കൊവിഡ് വാക്‌സിന്‍ ഇന്ന് കേരളത്തിലെത്തും. കൊച്ചി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്സിനാണെത്തുന്നത്. എറണാകുളത്തേക്ക് 12 ബോക്സും, കോഴിക്കോട് ഒമ്പതും ലക്ഷദ്വീപിലേക്ക് ഒരു ബോക്സും എന്ന നിലക്കാണ് വിതരണം ചെയ്യുക.
രാവിലെ 11.15ന് ഗോ എയര്‍ വിമാനത്തില്‍ വാക്സിന്‍ നെടുമ്പാശേരിയിലെത്തിക്കും. കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് സംസ്ഥാന ആരോഗ്യവകുപ്പാണ് വാക്സിന്‍ വിതരണത്തിന് നേതൃത്വം നല്‍കുക. ലക്ഷദ്വീപിലേക്കുള്ള വാക്സിന്‍ ഹെലികോപ്റ്ററിലും, കോഴിക്കോട്ടേക്കുള്ളവ റോഡ് മാര്‍ഗവും റീജിയണല്‍ വാക്സിന്‍ കേന്ദ്രത്തിലേക്ക് ് കൊണ്ട് പാകും.
---- facebook comment plugin here -----