Connect with us

Saudi Arabia

സഊദിയില്‍ വ്യോമയാന മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കും: ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍

Published

|

Last Updated

റിയാദ് | സഊദിയില്‍ തൊഴില്‍ രംഗത്ത് കൂടുതല്‍ മേഖലകളില്‍ കൂടി സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി വ്യോമയാന മേഖലയിലെ ജോലികള്‍ പൂര്‍ണ്ണമായും സ്വദേശി വത്കരിക്കുമെന്ന് സഊദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (പിഎസിഎ) അറിയിച്ചു

പൈലറ്റ്, ഫ്‌ലൈറ്റ് അറ്റന്‍ഡന്റ്, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍, സൂപ്പര്‍വൈസര്‍മാര്‍, ഫ്‌ലൈറ്റ് യാര്‍ഡ് കോര്‍ഡിനേറ്റര്‍മാര്‍, ഗ്രൗണ്ട് സര്‍വീസ്, ചരക്ക് കൈകാര്യം ചെയ്യല്‍, ലഗേജ്, തുടങ്ങിയ ജോലികലാണ് സ്വദേശിവത്കരിക്കുന്നത് .

മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, ദേശീയ തൊഴില്‍ കാര്യ മന്ത്രാലയം എന്നിവയുമായുള്ള സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുകയെന്നും,സ്വദേശി വത്കരണത്തിലൂടെ പതിനായിരം തൊഴിലവസരങ്ങളാണ് ലക്ഷ്യമിടുന്നതെന്നും അതോറിറ്റി പറഞ്ഞു