Uae
സഊദിയിലെ കൊവിഡ് വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമെന്ന് യുഎസ് അംബാസഡര്‍

റിയാദ് |സഊദിയിലെ വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് യുഎസ് അംബാസഡര്‍ ജോണ്‍ അബിസെയ്ദ് പറഞ്ഞു .റിയാദിലെ കൊവിഡ് വാക്‌സിനേഷന്‍ സെന്ററില്‍ നിന്നും രണ്ടാമത്തെ വാക്സിന്‍ സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫൈസര്‍-ബയോ ടെക് വാക്‌സിന്‍ ഉപയോഗിച്ച ആദ്യത്തെ അറബ് രാജ്യമാണ് സഊദി അറേബ്യയെന്നും അദ്ദേഹം പറഞ്ഞു. കിംഗ് അബ്ദുല്ല പെട്രോളിയം സ്റ്റഡീസ് & റിസര്‍ച്ച് സെന്റര്‍ പ്രസിഡന്റ് ആദം സീമിന്‍സ്‌കികും പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു
---- facebook comment plugin here -----