Pathanamthitta
പത്തനംതിട്ടയില്‍ 1166 പേര്‍ രോഗമുക്തരായി; ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.06 ശതമാനമായി ഉയര്‍ന്നു

പത്തനംതിട്ട | പത്തനംതിട്ടയില്‍ 1166 പേര്‍ കൊവിഡ് 19 മുക്്തരായി. ഇതോടെ വീടുകളില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണവും കുത്തനെ കുറഞ്ഞു. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 5539 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5271 പേര്‍ ജില്ലയിലും, 268 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇവരില്‍ 3878 പേര്‍ വീടുകളിലും 298 പേര്‍ സ്വകാര്യ ആശുപത്രികളിലും ചികില്‍സയിലാണ്.
കഴിഞ്ഞ ദിവസം വീടുകളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം ആറായിരം പിന്നിട്ടിരുന്നു. ഇന്ന് മാത്രം ജില്ലയില്‍ 512 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 35 പേരുണ്ട്. ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.06 ശതമാനമായി ഉയര്‍ന്നു. ജില്ലയിലെ സ്വകാര്യ ലാബുകളില്‍ ഇന്നലെ 2379 സാമ്പിളുകളും ഗവണ്‍മെന്റ് ലാബുകളില്‍ 2737 സാമ്പിളുകളും ശേഖരിച്ചു. 3136 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.