Connect with us

National

സ്വകാര്യതാ നയം പിന്‍വലിക്കണം; കേന്ദ്രം വാട്‌സ്ആപിന് കത്തയച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ് നടപ്പിലാക്കാനൊരുങ്ങുന്ന
സ്വകാര്യതാ നയം പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി വാട്‌സ്ആപിന് കേന്ദ്രം കത്തയച്ചു.

പുതിയ സ്വകാര്യതാ മാറ്റങ്ങളെക്കുറിച്ച് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ശക്തമായ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

ഇന്ത്യന്‍ ഉപയോക്താക്കളുടെ സുരക്ഷയെ മാനിക്കണമെന്നും ഐടി മന്ത്രാലയം വാട്‌സ്ആപ് സിഇഒ കാത്കാര്‍ട്ടിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. സ്വകാര്യതാ നയത്തിനെതിരെ ആഗോളതലത്തില്‍ വാട്‌സ്ആപിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ വാട്‌സ്ആപ് ഉപേക്ഷിക്കുകയും ചെയ്തു. ഇതിന് പിന്നാലെ സ്വകാര്യതാ നയം നടപ്പിലാക്കുന്നത് വാട്‌സ്ആപ് നീട്ടിവെക്കുകയായിരുന്നു.

---- facebook comment plugin here -----

Latest