Connect with us

Kerala

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു

Published

|

Last Updated

കൊച്ചി | രാജ്യത്ത് ജനദ്രോഹ ഇന്ധന വില വര്‍ധന തുടരുന്നു. ഇന്ന് വര്‍ധിപ്പിച്ചത് ഡീസലിന് 27 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ പെട്രോളിന് 1.25 രൂപയും ഡീസലിന് 1.35ഉമാണ് കൂട്ടിയത്. അന്തരാഷ്ട്ര വിപണയില്‍ വില വര്‍ധിക്കുന്നതുകൊണ്ടാണ് എണ്ണവില കൂട്ടുന്നതെന്നാണ് കമ്പനികള്‍ പറയുന്നത്. എന്നാല്‍ അന്താരാഷ്ട്ര വിപണയില്‍ കാര്യാമായ ഒരു വര്‍ധനവും അടുത്തിടെ ഉണ്ടായിട്ടില്ല. എണ്ണക്കമ്പനികള്‍ തോന്നിയത് പോലെ വില വര്‍ധിക്കുമ്പോഴും ഒരു പ്രതിഷേധവും രാജ്യത്ത് ഉയരുന്നില്ലെന്നതും ശ്രദ്ധേയമാണ്.

 

Latest