Connect with us

Fact Check

FACT CHECK: കര്‍ണാടകയില്‍ 17 വനിതാ ഡോക്ടര്‍മാര്‍ ബസപകടത്തില്‍ മരിച്ചുവെന്ന പ്രചാരണം സത്യമോ?

Published

|

Last Updated

കര്‍ണാടകയിലെ മെഡി.കോളജിലെ 17 വനിതാ പ്രൊഫസര്‍മാര്‍ അപകടത്തില്‍ മരിച്ചുവെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബെംഗളൂരു- പുണെ ഹൈവേയിലുണ്ടായ ബസപകടത്തില്‍ മരിച്ചുവെന്നാണ് പ്രചാരണം. അപകടത്തില്‍ പെട്ട ബസിന്റെയും വനിതകളുടെയും ഫോട്ടോ സഹിതം പ്രചരിക്കുന്ന ഇതിന്റെ സത്യാവസ്ഥയറിയാം.

അവകാശവാദം: ആള്‍ ഇന്ത്യ മെഡിക്കല്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ വന്ന കുറിപ്പ് ഇങ്ങനെ വായിക്കാം. ദേവനാഗരെയിലെ ജെ ജെ എം എം കോളജിലെ 17 ഗൈനക്കോളജിസ്റ്റുകള്‍ ബസപകടത്തില്‍ മരിച്ചിരിക്കുന്നു. ധാര്‍വാഡില്‍ വെച്ച് ടിപ്പറില്‍ ഇവര്‍ സഞ്ചരിച്ച മിനിബസ് ഇടിച്ചാണ് അപകടമുണ്ടായത്. എല്ലാവരും സംഭവസ്ഥലത്ത് വെച്ച് മരിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

യാഥാര്‍ഥ്യം: ജനുവരി 15 വെള്ളിയാഴ്ച ബസപകടത്തില്‍ ഒമ്പത് സ്ത്രീകളാണ് മരിച്ചത്. ഇവരില്‍ ഒരാള്‍ മാത്രമാണ് ഡോക്ടര്‍. ദേവനാഗരെ സെന്റ് പോള്‍സ് കോണ്‍വെന്റിലെ 17 പൂര്‍വ വിദ്യാര്‍ഥികള്‍ കയറിയ ബസാണ് അപകടത്തില്‍ പെട്ടത്. ഗോവയിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. ദേവനാഗരെ ജെ ജെ എം മെഡിക്കല്‍ കോളജില്‍ ഗൈനക്കോളജിസ്റ്റായി ജോലി ചെയ്യുന്ന ഡോ.വീണ പ്രകാശാണ് മരിച്ചത്.

Latest