Kerala
കമലിനെതിരെ പരാതി നല്‍കി ബി ഗോപാലകൃഷ്ണന്‍; കേസെടുത്തില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കും

തൃശൂര്‍ | ഇടതുപക്ഷ സ്വാധീനം ചലച്ചിത്ര അക്കാദമിയില്‍ വളര്‍ത്തുന്നതിനായി ചെയര്‍മാന്‍ പദവി ദുരുപയോഗം ചെയ്തതായി ആരോപിച്ച് സംവിധായകന്‍ കമലിനെതിരെ ബി ജെ പി വക്താവ് ബി ഗോപാലകൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കി. കരാര്‍ ജീവനക്കാരെ പിന്‍വാതിലിലൂടെ സ്ഥിരമാക്കാന്‍ ശ്രമിച്ചത് ഇടതുപക്ഷ സ്വാധീനം വളര്‍ത്തുന്നതിന് വേണ്ടിയാണെന്നും ഇത് ഔദ്യോഗിക പദവിയുടെ ദുരുപയോഗവും കുറ്റകൃത്യവുമാണെന്നും ഗോപാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കമല്‍ രാജിവെക്കുകയോ, സര്‍ക്കാര്‍ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണമെന്ന് ബി ജെ പി ആവശ്യപ്പെട്ടിട്ടും നടപടിയില്ലാത്തതിനാലാണ് പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. പോലീസ് കേസെടുത്തില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.
---- facebook comment plugin here -----