Connect with us

Kerala

തിരുവനന്തപുരത്ത് പോലീസിന് നേരെ സൈനികന്റെ ആക്രമണം; രണ്ട് എസ് ഐമാര്‍ക്ക് പരുക്ക്

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്ത് പോലീസിനു നേരെ സൈനികന്റെ ആക്രമണം. വാഹന പരിശോധനക്കിടെ നടന്ന ആക്രമണത്തില്‍ പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ് ഐ മാര്‍ക്ക് പരുക്കേറ്റു. ഒരു എസ് ഐയുടെ കൈയൊടിഞ്ഞു. സംഭവത്തില്‍ സൈനികനായ കെല്‍വിന്‍ വില്‍സിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനക്കിടെ വനിതാ പോലീസുദ്യോഗസ്ഥയോട് കെല്‍വിന്‍ മോശമായി പെരുമാറിയെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം തലസ്ഥാനത്ത് പോലീസിനെ ഗുണ്ടാ സംഘം ആക്രമിക്കുകയും പോലീസ് വാഹനം ഇടിച്ചു തെറിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. വീട് ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടുന്നതിനിടെയായിരുന്നു ആക്രമണം. സംഭവത്തില്‍ മൂന്ന് പേരെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. വിഷ്ണു, ദീപക് എന്ന ഫിറോസ്, ചന്ദ്രബോസ് എന്നിവരാണ് അറസ്റ്റിലായത്.

Latest