Connect with us

Kerala

കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ ഗുണ്ടായിസം തടയണം: ഗണേഷ് കുമാര്‍

Published

|

Last Updated

കൊല്ലം| പത്തനാപുരത്ത് യൂത്ത്‌കോണ്‍ഗ്രസുകാര്‍ നടത്തിയ പ്രതിഷേധത്തിനിടെ ഉണ്ടായ ആക്രമണത്തില്‍ കടുത്ത വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ. പത്രത്തില്‍ പേര് വരാനുള്ള വില കുറഞ്ഞ നാടകമാണ് യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ ഗുണ്ടായിസം തടയാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെടണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. ഇന്നലെയുണ്ടായ ആക്രമണം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കല്ലെറിഞ്ഞത് തന്റെ തല ലക്ഷ്യംവെച്ചായിരുന്നു. ഇതിലാണ് കാറിന്റെ ചില്ല് തകര്‍ന്നത്. യൂത്ത് കോണ്‍ഗ്രസിന്റേത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. തനിക്ക് നേരെ ആക്രമണം നടത്തുന്നത് യു ഡി എഫ് വിട്ട് എല്‍ ഡി എഫിന്റെ ഭാഗമായി സജീവമായി പ്രവര്‍ത്തിക്കുന്നതിനാലാണ്. . ഒരു പൊതുപരിപാടിയില്‍ കോണ്‍ഗ്രസ് ജനപ്രതിനിധിയെ ഉള്‍പ്പെടുത്തിയില്ലെന്ന് പറഞ്ഞാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ തന്നെ ആക്രമിക്കുന്നത്. എന്നാല്‍ താന്‍ രാഷ്ട്രയത്തിന്റെ പേരില്‍ ആരേയും മാറ്റിനിര്‍ത്താറില്ല. ജനാധിപത്യപരമായാണ് പ്രവര്‍ത്തിക്കാറുള്ളതെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

 

 

Latest